ആറു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 73 പ്രവാസികള്‍കൂടി എത്തി
കൊച്ചി, തിരുവനന്തപുരം, കാലിക്കറ്റ് വിമാനത്താവളങ്ങളില്‍ ആറു വിമാനങ്ങളിലായി വ്യാഴാഴ്ച്ച (ജൂണ്‍ 4) പത്തനംതിട്ട ജില്ലയില്‍ എത്തിയത് 73 പ്രവാസികള്‍. രണ്ടു ദുബായ് - കൊച്ചി വിമാനങ്ങളിലായി 19 പുരുഷന്മാരാണ് ജില്ലയിലെത്തിയത്. ഇതില്‍ 17 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ 9 സ്ത്രീകളും 14 പുരുഷന്മാരും 3 കുട്ടികളും ഉള്‍പ്പടെ 26 പേരാണ് ജില്ലക്കാരായി ഉണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ വീടുകളിലും 4 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്. മസ്‌ക്കറ്റ്-കൊച്ചി വിമാനത്തില്‍ ആറു സ്ത്രീകളും ആറു പുരുഷന്മാരും മൂന്നു കുട്ടികളും ഉള്‍പ്പടെ 14 പേരാണ് എത്തിയത്. ഇതില്‍ 11 പേര്‍ വീടുകളിലും മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്. മസ്‌ക്കറ്റ്-തിരുവനന്തപുരം വിമാനത്തില്‍ നാലു സ്ത്രീകളും എട്ടു പുരുഷന്മാരും ഉള്‍പ്പടെ 12 പേരാണ് എത്തിയത്. ഇതില്‍ ഒമ്പത് പേര്‍ വീടുകളിലും മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്. കുവൈറ്റില്‍ നിന്നുമെത്തിയ കുവൈറ്റ് - കാലിക്കറ്റ് വിമാനത്തില്‍ ജില്ലക്കാരായ രണ്ടു പേരാണ് എത്തിയത്. ഇതില്‍ ഒരാള്‍ വീട്ടിലും ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാണ്.
- Log in to post comments