Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ഫ്രീക്ക് കേഡേഴ്‌സ് കമ്യുണിറ്റി തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍എസ്എസ് യൂണിറ്റും ഫ്രീക്ക് കേഡേഴ്‌സ് കമ്യുണിറ്റിയും സമാഹരിച്ച 5000 രൂപയുടെ ചെക്ക് ഫ്രീക്ക് കേഡേഴ്‌സ് കമ്യുണിറ്റി അംഗം അമല്‍.എസ്.നായര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിനു കൈമാറി.

ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തിയതില്‍ രജിസ്‌ട്രേഷനായി ലഭിച്ച തുകയാണ് ഇവര്‍ കൈമാറിയത്. ഫ്രീക്ക് കേഡേഴ്‌സ് കമ്യുണിറ്റി അംഗങ്ങളായ ആര്‍.പി അഭിജിത്ത്, സ്റ്റെഫിന്‍ സജി കുര്യന്‍, മെല്‍വിന്‍ പി.സ്റ്റാന്‍ലി എന്നിവര്‍ പങ്കെടുത്തു.

 

date