Post Category
ടി.എച്ച്.എസ്.എൽ.സി. എഴുതുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഗ്രേസ് മാർക്ക്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌ക്കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് അനുവദിച്ച രീതിയിൽ ടി.എച്ച്.എസ്.എൽ.സി. എഴുതുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് kite.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 2061/2020
date
- Log in to post comments