പരമ്പരാഗത വിളകളുടെ പ്രദര്‍ശനത്തോട്ടം ഒരുക്കി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പരിസ്ഥിതിദിനം ആചരിച്ചു
അന്യം നിന്നുപോകുന്ന പരമ്പരാഗത കാര്‍ഷിക വിളകളുടെ പ്രദര്‍ശനത്തോട്ടം പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരുക്കി ലോക പരിസ്ഥിതിദിനം ആചരിച്ചു. ആനക്കൊമ്പന് ഇനത്തില്‍പ്പെട്ട വഴുതന, വെണ്ട, മത്തിപ്പുളി, വിവിധ ഇനം കാന്താരി മുളക്, നിത്യവഴുതന, വേലിച്ചീര, വാളരിപ്പയര്‍, നിത്യവഴുതന, സാമ്പാര്‍ചീര, മധുരക്കിഴങ്ങ് തുടങ്ങിയവയുടെ തോട്ടമാണ് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയത്.
അത്യുല്പാദന ശേഷിയുള്ള വിളകള്‍ കൃഷി ചെയ്യുമ്പോള്‍ തന്നെ കേരളത്തിന്റെ തനതായ വിളകള്‍ കൈമോശം വരാതെ വരുതലമുറകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണെന്ന് ദിനാചരണം ഉദ്ഘാടനംചെയ്ത് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി. റോബര്‍ട്ട് പറഞ്ഞു. ജൈവ വൈവിധ്യത്തിന്റെ കലവറയായ നമ്മുടെ സംസ്ഥനത്തിന്റെ മുഖമുദ്രയാണു പരമ്പരാഗത കാര്‍ഷിക വിളകളും നാട്ടറിവുകളും. അവ സംരക്ഷക്കപ്പടേണ്ടത് ഏറ്റവും അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ.ഷാനാ ഹര്ഷന്, ഡോ. സിന്ധു സദാന്ദന് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments