വീഡിയോ പ്രകാശനം ചെയ്തു
എറണാകുളം : ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് എറണാകുളം ജില്ല ഭക്ഷ്യ സുരക്ഷ വിഭാഗം തയ്യാറാക്കിയ ബോധ വത്കരണ വീഡിയോ അസിസ്റ്റന്റ് കളക്ടർ എം എസ് മാധവിക്കുട്ടി പ്രകാശനം ചെയ്തു. കോവിഡ് കാലത്ത് ഹോട്ടലുകളിലും മറ്റും ഉപഭോക്താക്കൾ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നത് ഇല്ലാതായതോടെ ഭക്ഷണ പാദാർത്ഥങ്ങളുടെ സുരക്ഷയും ശുചിത്വവും പൂർണമായും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ചുമതല ആയി മാറിയതായി എം. എസ് മാധവിക്കുട്ടി പറഞ്ഞു. മാറിയ സാഹചര്യങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രവർത്തന ശൈലിയും കാലാധിഷ്ഠിതമായി മാറുന്നു എന്നും അവർ അഭിപ്രായപ്പെട്ടു. കൃത്രിമ ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സ്വാഭാവിക ഭക്ഷണത്തിന്റെ മേന്മയും പങ്കു വെക്കുന്നു.
എറണാകുളം റീജിയണൽ അനാലിറ്റിക്കൽ ലാബ് ഫുഡ് അനലിസ്റ്റ് വി. ബെന്നി മോൻ അധ്യക്ഷത വഹിച്ചു. സീനിയർ ഫുഡ് സേഫ്റ്റി ഓഫീസർ പി. ബി ദിലീപ് ആശംസകൾ അർപ്പിച്ചു.
- Log in to post comments