Skip to main content

റബര്‍ കര്‍ഷകരുടെ സബ്‌സിഡി കൈമാറി

സംസ്ഥാന സര്‍ക്കാരിന്റെ റബ്ബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതി പ്രകാരം 2018 ഫെബ്രുവരി എഴു വരെ ബോര്‍ഡ് പരിശോധിച്ച് അംഗീകരിച്ച മുഴുവന്‍ ബില്ലുകളിലെയും (2018 ജനുവരി 15 വരെയുള്ളത്) സബ്‌സിഡി തുക റബ്ബര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൈമാറി. ഫെബ്രുവരി 15 വരെയുള്ള ബില്ലുകള്‍ സബ്‌സിഡിയ്ക്കായി കര്‍ഷകര്‍ക്ക് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം.  ഇതുവരെ 188.69 കോടി രൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ക്ക് സബ്‌സിഡിയിനത്തില്‍ വിതരണം ചെയ്തത്.

പി.എന്‍.എക്‌സ്.732/18

date