Skip to main content

വനവത്ക്കരണ പരിപാടികൾക്ക് തുടക്കമായി

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം വനവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ കൈനൂരിലുള്ള ബി എസ് എഫ് സെന്ററിൽ നിർവഹിച്ചു.
നാലുലക്ഷം തൈകൾ തൃശൂർ സാമൂഹ്യ വനനത്ക്കരണ വിഭാഗം ഈ വർഷം ഉൽപ്പാദിച്ചിരുന്നു. അതിൽ 3.5 ലക്ഷം തൈകൾ 86 പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തൊഴിലുറപ്പുതൊഴിലാളികൾ വഴി നട്ടുപിടിപ്പിക്കുന്നതിനായി നൽകി.
ബി എസ് എഫ് കമാൻഡന്റ് സി എച്ച് സേതുറാം, തൃശൂർ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ പി എം പ്രഭു, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ ടി സജീവ്, സുമു സ്‌കറിയ, മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date