Post Category
മാധ്യമ ശില്പശാല: പ്രാദേശിക ലേഖകര്‍ രജിസ്റ്റര്‍ ചെയ്യണം
പോക്‌സോ നിയമവും മാധ്യമ റിപ്പോര്‍ട്ടിങ്ങും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും പ്രസ്‌ക്ലബും സംയുക്തമായി ബാലാവകാശ കമ്മീഷന്‍, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മാര്‍ച്ച് രണ്ടിന് ഏകദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളള പ്രാദേശിക പത്രപ്രവര്‍ത്തകര്‍ അതത് മാധ്യമ സ്ഥാപനം വഴി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562558
(കെ.ഐ.ഒ.പി.ആര്‍-419/18)
date
- Log in to post comments