Skip to main content

തീയതി നീട്ടി

 

 ജോസ് കെ മാണി എം.പിയുടെ  നിയോജക മണ്ഡലത്തില്‍ നവീന ആശയങ്ങള്‍ അനുസരിച്ചുളള പദ്ധതി നടപ്പാക്കുന്നതിന് ആവിഷ്‌ക്കരിച്ച ഭാഗമായുളള 'വണ്‍ എം.പി വണ്‍ ഐഡിയ' മത്സരത്തിന്റെ ഭാഗമായുളള പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച്  12 വൈകിട്ട് അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു. ആശയങ്ങളും കണ്ടുപിടുത്തങ്ങളും പൂര്‍ണ്ണരൂപത്തില്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളും അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടിയത്. ചരിത്രത്തിലാധ്യമായി ഒരു ജനപ്രതിനിധി നടപ്പിലാക്കുന്ന ഈ മത്സരത്തിന് കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ സംഘടനകളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.  മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2.5 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും അതിനുശേഷമുള്ളഏഴ് സ്ഥാനക്കാര്‍ക്ക് പ്രത്യേക പ്രശസ്തിപത്രവും സമ്മാനിക്കും. 

date