Skip to main content

പരിസ്ഥിതി ദിനം:  ജില്ലാതല ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു

 

ആലപ്പുഴ: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല വൃക്ഷത്തൈ നടീലും വിതരണവും ആലപ്പുഴ ഇ.എസ്.ഐ. ആശുപത്രിയില്‍ വൃക്ഷത്തൈ നട്ട് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയഞ്ച് ഇനങ്ങളിലായി 5.45ലക്ഷം തൈകളാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലൂടനീളം നടുന്നത്. എ.എം. ആരിഫ് എംപിയും ആശുപത്രി വളപ്പില്‍ വൃക്ഷതൈ നട്ടു. ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ.സിനി പ്രിയദര്‍ശിനി, അസി. ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ ഫെന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. എസ് ഡി കോളേജ് ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെ ജല ജന്യ കളകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഇതര ജീവനോപാധികളുടെ പ്രദര്‍ശനവും ആശുപത്രി വളപ്പില്‍ ഒരുക്കിയിരുന്നു.

date