Skip to main content

പരിസ്ഥിതി ദിനമാചരിച്ചു

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സുധര്‍മ്മ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് എ അഫ്‌സത്ത്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ജി. വേണു ലാല്‍, പുറക്കാട് പഞ്ചായത്തില്‍ പ്രസിഡന്റ് റഹ്‌മത്ത് ഹാമീദ് എന്നിവര്‍ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതത് പഞ്ചായത്തിലെ കൃഷിഭവനിലൂടെ സൗജന്യമായി വൃക്ഷത്തൈകളുടെ വിതരണവും നടന്നു. 

പട്ടണക്കാട് 
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്് വൈസ് പ്രസിഡന്റ്, ബി.ഡി.ഒ. മോനിഷ് വി.ആര്‍., ജോയിന്റ് ബി.ഡി.ഒ. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത്് പരിധിയില്‍ വരുന്ന ഏഴ് പഞ്ചായത്തുകളിലായി മുപ്പതിനായിരത്തോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷതൈ നട്ട് എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന്‍, വൈസ് പ്രസിഡന്റ് ജെയിന്‍ ഏണസ്റ്റ്, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അരൂര്‍ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂര്‍ 
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണം സജി ചെറിയാന്‍ എം.എല്‍.എ വൃക്ഷത്തൈ നട്ട്് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, ഭരണസമതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ബ്ലോക്ക് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. ചെങ്ങന്നൂര്‍ ബ്ലോക്ക് അഗ്രി സര്‍വീസ് സെന്ററും കൃഷിവകുപ്പും സംയുക്തമായാണ് തൈകള്‍ എത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് പഞ്ചായത്തുകളിലായി മൂവ്വായിരത്തിലധികം തൈകള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം വിതരണം ചെയ്തു. 

വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാവാലം പഞ്ചായത്തില്‍ പ്രസിഡന്റ് സന്ധ്യ രമേശ്, പുളിങ്കുന്ന് പഞ്ചായത്തില്‍ പ്രസിഡന്റ് ബെന്നി ജോസഫ്, മുട്ടാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് എം.ജെ ജോസഫ്, വെളിയനാട് പഞ്ചായത്തില്‍ പ്രസിഡന്റ് എം.പി സജീവ, നീലംപേരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് രജനി, രാമങ്കരി പഞ്ചായത്തില്‍ ഡി. മഞ്ജു എന്നിവര്‍ പഞ്ചായത്തുകളില്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

തൈക്കാട്ടുശ്ശേരി 
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകള്‍ തോറും വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ വൃക്ഷതൈ നട്ട്് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു.  
അരൂക്കുറ്റി പഞ്ചായത്ത് പരിധിയിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വൃക്ഷതൈ വിതരണം ചെയ്തു. പെരുമ്പളം പഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തി.

ആര്യാട് 
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ തോമസ്, സെക്രട്ടറി രജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആര്യാട് പഞ്ചായത്തില്‍ പ്രസിഡന്റ് കവിത ഹരിദാസ് വൃക്ഷത്തൈ നട്ടു. 50000 ഫലവൃക്ഷ തൈകളാണ് 18 വാര്‍ഡുകളിലായി നടുന്നത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വൃക്ഷത്തൈ നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ് നിര്‍വഹിച്ചു. 25000 വൃക്ഷത്തൈകളാണ് പഞ്ചായത്തിലെ സ്‌ക്കൂളുകള്‍, കോളേജുകള്‍, ഗ്രന്ഥ ശാലകള്‍ എന്നിവിടങ്ങളില്‍ നടുന്നത്. മുഹമ്മയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ വൃക്ഷതൈ നട്ടു. 6000 വൃക്ഷത്തൈകളാണ് വിവിധ വാര്‍ഡുകളില്‍ നടത്തുന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ഇന്ദിരാ തിലകന്‍ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. 4000 ഫല വൃക്ഷത്തൈകള്‍, 450 തെങ്ങിന്‍ തൈകള്‍, ആര്യവേപ്പ്, തുളസി എന്നിവയാണ് 23 വാര്‍ഡുകളിലായി നടുന്നത്.

കഞ്ഞിക്കുഴി 
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവാണ് വൃക്ഷത്തൈ നട്ടത്. 55000 ഫല വൃക്ഷത്തൈകളാണ് നടുന്നത്. ബ്ലോക്ക് വളപ്പില്‍ ചേമ്പ് കൃഷിക്കും തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് അഡ്വ.പി. എസ് ജ്യോതിസ് വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം വേപ്പിന്‍ തൈകളും 2300 തെങ്ങിന്‍ തൈകളുമാണ് 23 വാര്‍ഡുകളിലായി വിതരണം ചെയ്യുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് അഡ്വ. പ്രിയേഷ് കുമാര്‍ വൃക്ഷത്തൈ നട്ടു. 4000 ഫല വൃക്ഷത്തൈ ഉള്‍പ്പെടെ 10000 വൃക്ഷത്തൈകളാണ് ഇതിന്റെ ഭാഗമായി നടുന്നത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ വൃക്ഷത്തൈ നട്ടു. 10000 ഫല വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്.  ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് ലീലാമ്മ ആന്റണിയും കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് പത്മിനി പങ്കജാക്ഷനും വൃക്ഷത്തൈ നട്ടു.

ചമ്പക്കുളം
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ ഫലവൃക്ഷത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കലാണ് ലൃക്ഷ തൈ നട്ടത്. വൃക്ഷത്തൈ നടീലിന് ശേഷം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശ വീഡിയോ പ്രദര്‍ശനവും നടന്നു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് രമണി എസ് ഭാനു, എഡിഎ രമാ ദേവി,  ബി.ഡി.ഒ മഞ്ജു, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ. മുരളി, വസന്തകുമാരി, എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ തൈ നടീല്‍ അതത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ നിര്‍വ്വഹിച്ചു. 16000 വൃക്ഷത്തൈകളാണ് പഞ്ചായത്തുകളില്‍ എത്തിച്ചത്. എടത്വ പഞ്ചായത്തില്‍ പ്രസിഡന്റ് ടെസ്സി ജോസ്, കൈനകരി പഞ്ചായത്തില്‍ പ്രസിഡന്റ് ഷീല സജീവ്, ചമ്പക്കുളം പഞ്ചായത്തില്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു, തകഴി പഞ്ചായത്തില്‍ പ്രസിഡന്റ് അംബിക ഷിബു, തലവടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെനൂബ് പുഷ്പാകര്‍, നെടുമുടി പഞ്ചായത്തില്‍ പ്രസിഡന്റ് എം.കെ ചാക്കോ എന്നിവര്‍ വൃക്ഷത്തൈ നട്ടു. 

മുതുകുളം
മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ബ്ലോക്ക് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശ്രീകുമാരി ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബി.ഡി.ഒ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഗ്രോ സര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലുള്ള ആറാട്ടുപുഴ പഞ്ചായത്തില്‍ പ്രസിഡന്റ് എസ്. അജിത, കണ്ടല്ലൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് എ.വി രഞ്ജിത്ത്, കൃഷ്ണപുരം പഞ്ചായത്തില്‍ പ്രസിഡന്റ് ബി. വിജയമ്മ, ചിങ്ങോലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് എച്. നിയാസ്, ചേപ്പാട് പഞ്ചായത്തില്‍ പ്രസിഡന്റ് രാധ രാമചന്ദ്രന്‍, ദേവികുളങ്ങര പഞ്ചായത്തില്‍ പ്രസിഡന്റ് ഇ. ശ്രീദേവി, പത്തിയൂര്‍ പഞ്ചയാത്തില്‍ പ്രസിഡന്റ് വി. പ്രഭാകരന്‍, മുതുകുളം പഞ്ചായത്തില്‍ പ്രസിഡന്റ് ജെ. ദാസന്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു.

ഭരണിക്കാവ് 
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭരണക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഫല വൃക്ഷത്തോട്ട നിര്‍മാണത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് വൃക്ഷത്തൈ നട്ട് പദ്ധതിക്ക് തുടക്കമിട്ടു. 'ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശമായ ജൈവ വൈവിധ്യ സംരക്ഷണം' എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപീകരിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി നിരവധി വൃക്ഷത്തൈകള്‍ നട്ടത്. മാവ്, പ്ലാവ്, ചാമ്പ, അമ്പഴങ്ങ, സപ്പോട്ട, റംബൂട്ടാന്‍, തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടത്. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫലവൃക്ഷ തൊട്ടത്തിന്റെ നിര്‍മ്മാണം വിഭാവനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഫല വൃക്ഷത്തോട്ടത്തിനായി വൃക്ഷത്തൈകള്‍ സംഭാവന ചെയ്തത്. 
ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലും വൃക്ഷത്തൈ വിതരണം ചെയ്തു, ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ 4200, ചുനക്കരയില്‍ 3000, നൂറനാട് 3400, താമരക്കുളത്ത് 3400, വള്ളിക്കുന്നത്ത് 3600 എന്നിങ്ങനെയാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. 

date