Post Category
പരിസ്ഥിതി ദിനം: ബാലസഭകളില്‍ വൃക്ഷത്തൈകള്‍ നട്ടു
ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്കിലെ എല്ലാ സി.ഡി.എസുകളും വൃക്ഷത്തൈ നട്ടു. ബാലസഭകളിലെ കുട്ടികള്‍ ചേര്‍ന്നാണ് തൈകള്‍ നട്ടത്. പഞ്ചായത്തുകളുടെ സഹകരണത്തോടെയും സഹായത്തോടെയുമാണ് സി.ഡി.എസുകള്‍ ബാലസഭകളിലൂടെ പരിസ്ഥിതിദിന സന്ദേശം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്മാര്‍, കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസര്‍മാര്‍, സി.ഡി.എസ് അക്കൗണ്ടന്റ്മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ബാലസഭ കുട്ടികള്‍ വൃക്ഷത്തൈ നട്ടത്. തുടര്‍ന്നും വൃക്ഷത്തൈ പരിപാലിക്കുമെന്ന് ബാലസഭ കുട്ടികള്‍ പ്രതിഞ്ജയും ചൊല്ലി.
date
- Log in to post comments