Skip to main content

ലൈഫ് മിഷന്‍ മൂന്നാംഘട്ട ലിസ്റ്റിലുള്ളവര്‍ക്ക് അര്‍ഹത പരിശോധനയ്ക്ക് അവസരം

 

ആലപ്പുഴ: ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഗുണഭോക്താക്കളുടെ അര്‍ഹത തെളിയിക്കുന്നതിനുള്ള രേഖാ പരിശോധന നേരത്തെ നടത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് രേഖകള്‍ ഹാജരാക്കി അര്‍ഹത തെളിയിക്കാന്‍ കഴിയാത്തവര്‍ക്കായി ഒരവസരം കൂടി ജൂണ്‍ എട്ടു മുതല്‍ 15 വരെ നല്‍കും. നേരത്തെ അര്‍ഹത തെളിയിക്കാന്‍ കഴിയാതിരുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ അതത് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റികളില്‍ രേഖകള്‍ ജൂണ്‍ 15നു മുമ്പായി ഹാജരാക്കി അര്‍ഹത തെളിയിക്കണം.
കൂടാതെ ലൈഫ് ലിസ്റ്റില്‍ ഇതുവരെ ഉള്‍പ്പെടാതിരുന്ന അര്‍ഹരായ ഭവനരഹിതര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഉടന്‍തന്നെ അവസരം നല്‍കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം വരുന്നതുവരെ തദ്ദേശസ്ഥാപനങ്ങളിലോ, കളക്ട്രേറ്റുകളിലോ വീടിനുള്ള അപേക്ഷകള്‍ നല്‍കേണ്ടതില്ല എന്നും ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date