Skip to main content

കാലവര്‍ഷം: മുന്‍കരുതല്‍ നടപടികള്‍ ജില്ല ദുരന്ത നിവാരണ സമിതി അവലോകനം ചെയ്തു

 

ആലപ്പുഴ:  കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ അവലോകനം ചെയ്തു. പ്രകൃതിക്ഷോഭമുണ്ടാകുന്ന സാഹചര്യത്തില്‍  അപകടവും അപായവും ഒഴിവാക്കുന്നതിന് സമയബന്ധിതവും സംയോജിതവുമായ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ജില്ല ദുരന്ത നിവാരണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ എ അലക്സാണ്ടര്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ജില്ലതല മേധാവികളുടെ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും എല്ലാ നടപടികളും. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പഴുതടച്ചവിധത്തില്‍ കാര്യക്ഷമമായി നേരിടുന്നതിന് മുന്നൊരുക്കമായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉടന്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.

date