Skip to main content

ദുരിതാശ്വാസക്യാമ്പുകള്‍

 

പ്രകൃതിക്ഷോഭം മൂലം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ മുന്‍കൂര്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം കാലതാമസം കൂടാതെ നടപ്പാക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍, പ്രായമായവര്‍ക്കും രോഗം എളുപ്പത്തില്‍ ബാധിക്കാനിടയുള്ളവര്‍ക്കും  പ്രത്യേക കെട്ടിടമൊരുക്കും. 

അപായകരമായ വിധത്തിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അധികൃതര്‍ അറിയിച്ചു.വെള്ളക്കെട്ടുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്തു മാറ്റാനുള്ള ഡീ വാട്ടറിംഗ് പമ്പുകള്‍ രണ്ടെണ്ണം സുസജ്ജമായുണ്ട്. നാലെണ്ണത്തിന്റെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ വള്ളങ്ങളും ചെറുവള്ളങ്ങളും ബോട്ടുകളും വാട്ടര്‍ ആംബുലന്‍സുകളും ഉപകരണ,സാധന സാമഗ്രികളും ലഭ്യമാണെന്ന് ഉറപ്പാക്കും.

ട്രോളിങ് നിരോധനത്തിന് മുന്നോടിയായ പ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും മുന്നൊരുക്കങ്ങള്‍ ആയെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തീരത്തിന് അന്‍പതുമീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. 

എഡിഎം ജെ മോബി, ഡിഎംഒ എല്‍ അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം, ആര്‍ഡിഒ  എസ് സന്തോഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

date