Post Category
പരിസ്ഥിതി ദിനാചരണം നടത്തി
ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസില്‍ പച്ചക്കറിത്തോട്ടം സജ്ജീകരിച്ചു. ആശുപത്രി പരിസരം ശുചിയാക്കി. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി നിര്‍വ്വഹിച്ചു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ശുചിത്വ ക്യാമ്പയിന് നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വൃക്ഷത്തൈകള്‍ നട്ടു. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ഡെങ്കിപ്പനി, എലിപ്പനി തുങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആശുപത്രികളും പരിസരവും ശുചിയാക്കി. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു.
date
- Log in to post comments