ജില്ലയിൽ ഇന്ന് 5പേർക്ക് രോഗം സ്ഥിരീകരിച്ചു; നാലു പേർക്ക് രോഗം ഭേദമായി
ജില്ലയിൽ നിന്ന് അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇതിൽ നാലു പേർ മുംബൈയിൽ നിന്നും ഒരാൾ വിദേശത്തു നിന്നും വന്നതാണ്. മെയ് 25ന് മുംബയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിൽ എത്തി തുടർന്ന് ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന
അമ്പലപ്പുഴ സ്വദേശിയായ യുവാവ് , ചമ്പക്കുളം സ്വദേശിയായ യുവാവ് , 58 വയസുള്ള കരുവാറ്റ സ്വദേശി , തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു .
മെയ് 22ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തി, തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെറുതന സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആൾ.
മെയ് 25ന് രോഗം സ്ഥിരീകരിച്ച 4 പേർ ഇന്ന് രോഗമുക്തരായി . മാവേലിക്കര ,ചെന്നിത്തല ,നൂറനാട് ,മാന്നാർ സ്വദേശികളാണ് രോഗമുക്തരായത്
ഇതോടെ നിലവിൽ 66 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 12 പേർ രോഗ വിമുക്തരാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.
- Log in to post comments