Skip to main content

ജില്ലയിൽ ഇന്ന്  4 പേർക്ക് രോഗം സ്ഥിരീകരിച്ചു

 

ജില്ലയിൽ ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ  വിദേശത്തുനിന്നും ഒരാൾ മുംബൈയിൽനിന്നും  എത്തിയവരാണ് .28/5ന് താജിക്കിസ്ഥാനിൽ നിന്നും കണ്ണൂർ എത്തി തുടർന്ന് ആലപ്പുഴ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന വയലാർ സ്വദേശിയായ യുവാവിനും പുലിയൂർ  സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു.
 മുംബയിൽ നിന്നും 26/5ന് കൊച്ചിയിൽ എത്തി ആലപ്പുഴ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിനിയായ  യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു.

മസ്കറ്റിൽ നിന്നും ജൂൺ 1ന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ബുധനൂർ സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആൾ.

  ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരെയും  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു  .

date