ലോക പരിസ്ഥിതിദിനം ആചരിച്ചു
ജില്ലയില്‍ വൃക്ഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
ലോക പരിസ്ഥിതി ദിനം ജില്ലയില്‍ വൃക്ഷത്തൈകള്‍ നട്ട് വിപുലമായി ആചരിച്ചു. സാമൂഹ്യവനവത്കരണവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ അങ്കണത്തില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വൃക്ഷത്തൈ നട്ടു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ മലപ്പുറം ഗവ.കോളജില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് നിര്‍വഹിച്ചു. ഇതോടെ ജൂണ്‍ ഏഴ് വരെ നീളുന്ന വൃക്ഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തും വിവിധ സന്നദ്ധ സംഘടനകളും റോഡ് ആക്ഷന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് കലക്ടറേറ്റ് പരിസരത്തും സ്പിന്നിങ് മില്‍ കോമ്പൗണ്ടിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലൂടെ വിതരണം ചെയ്ത 3,68,000 വൃക്ഷത്തൈകളാണ് ഇന്നലെ(ജൂണ്‍ അഞ്ച്) ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നട്ടത്.
ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ തോപ്പില്‍ മുഹമ്മദ് കുട്ടി, സോഷ്യല്‍ ഫോറസ്റ്റ്റി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി.ഇംതിയാസ്, ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.ദാമോദരന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍കുട്ടി കല്ലറ, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.അബ്ദുള്‍സമദ്, ഗവ.കോളജ് എന്‍എസ്എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2085/2020)
- Log in to post comments