Post Category
മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് വിമുക്തനായി
മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. തെന്നല തറയില്‍ സ്വദേശി 36 കാരനാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മെയ് 14 ന് മുംബൈയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഇയാള്‍. വീട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇയാളെ സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
(എം.പി.എം 2110/2020)
date
- Log in to post comments