പാലാ മണ്ഡലത്തില്‍ ആരോഗ്യ മേഖലയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ മന്ത്രി നിര്‍വഹിക്കും
പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവും ഇന്ന്(ജൂണ്‍ 8) ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
ഇതോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കടനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ മാണി സി. കാപ്പന് എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന് എം.പി മുഖ്യാതിഥിയായിരിക്കും.
മുത്തോലി, മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, കടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം, മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം എന്നിവയും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.
ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments