Skip to main content

അധ്യാപക വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു

അധ്യാപക വിദ്യാര്‍ഥികള്‍ക്കായുള്ള (ഡിഎല്‍എഡ്) ഓണ്‍ലൈന്‍ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നത്. ദിവസവും ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു മണിക്കൂര്‍ ക്ലാസാണ് നടക്കുക. ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഐടിഐകളിലെ ടീച്ചര്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. വിദ്യാലയം തുറക്കുന്നതുവരെ ഈ രീതി തുടരും.
  ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ പി ഗോപിനാഥന്‍, സമഗ്ര ശിക്ഷ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ഡയറ്റ് പ്രീസര്‍വീസ് മേധാവി സുമന നെല്ലിയോട്ട് എന്നിവര്‍ സംസാരിച്ചു

date