Skip to main content

ഒരു കോടി ഫല വൃക്ഷ തൈ വിതരണം,  ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5 ന്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍  രാവിലെ 10 മണിക്ക് ഇടുക്കി മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും.  തദ്ദേശഭരണ സ്ഥാപനങ്ങളും കൃഷിഭവനുകളും മുഖേന ജില്ലയിലാകെ ഒരു ലക്ഷത്തിലധികം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്. റോഷി അഗസ്റ്റിന്‍ എം.എല്‍.എ വിതരണോദ്ഘാടനത്തിന് അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date