സുഭിക്ഷ കേരളം - അവലോകന യോഗം ചേര്‍ന്നു
ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. ഇടുക്കി ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കാര്‍ഷിക -മൃഗസംരക്ഷണ- ക്ഷീര വികസന, മത്സ്യ വികസന മേഖലകള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. സുഭിക്ഷ കേരളം - ഒരു കോടി ഫലവൃക്ഷ തൈ വിതരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു ലക്ഷത്തില്‍പരം തൈകള്‍ വിതരണം ചെയ്യും. ഇതിനായി തൈകള്‍ വിവിധ കേന്ദ്രങ്ങളില്‍ തയ്യാറായി കഴിഞ്ഞു. കൃഷി, ക്ഷീരമേഖല, മൃഗ സംരക്ഷണം, മണ്ണുസംരക്ഷണം, തദ്ദേശഭരണം, ഹരിത കേരളം, കുടുംബശ്രീ, തൊഴിലുറപ്പ് , സഹകരണ വകുപ്പ് , വി എഫ് പി സി കെ, കേരള കാര്‍ഷിക സര്‍വ്വകലാശാല തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് , സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി വരുന്ന
സുഭിക്ഷ കേരളം പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി (ഡിപിസി)ക്ക് മെയ് 10നകം സമര്‍പ്പിക്കണം. ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ച നേടുന്നതിനമുള്ള പരമാവധി പദ്ധതികള്‍ ഉള്‍ക്കൊള്ളിക്കുവാനാണ് ഓരോ വകുപ്പുകളും ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, സുഭിക്ഷ കേരളം ജില്ലാതല കണ്‍വീനറായ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോര്‍ജ് സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, ഹരിത കേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ്.മധു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.കുര്യാക്കോസ്, പി എ യു പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments