Skip to main content

 അമ്പലത്തുകര ഉപതെരഞ്ഞെടുപ്പ് ഇന്ന്

        കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അമ്പലത്തുകര ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ്  ഇന്ന് (28) നടക്കും. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തെരഞ്ഞെടുപ്പ്. ഓമന പി, ശോഭന കെ, സുശീല എന്നിവരാണ് മത്സരരംഗത്തുളളത്. അജാനൂര്‍, മടിക്കൈ പഞ്ചായത്തുകളിലെ 14 ബൂത്തുകളിലാണ് വോട്ടെടുപ്പ്. ഇതില്‍ ഒമ്പത് ബൂത്തുകളില്‍ വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ സുരക്ഷയാണൊരുക്കിയിരിക്കുന്നത്. ആകെ 10,096 വോട്ടര്‍മാരാണുളളത്. കാസര്‍കോട് ആര്‍ഡിഒ  സി.ബിജുവാണ് വരണാധികാരി.
 

date