Skip to main content

ബാലവേലയില്‍ ഏര്‍പ്പെട്ട കുട്ടികളെ വിട്ടയയ്ക്കും

 

ബാലവേലയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മഹാത്മ ജനസേവാ കേന്ദ്രത്തില്‍ സംരക്ഷിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ ആറ് കുട്ടികളെ വിട്ടയയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഉത്തരവായി. അടൂര്‍ ഏറത്ത് ചിറ്റാണിമുക്കിലുള്ള ഒരു ബേക്കറിയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലിയില്‍ ഏര്‍പ്പെട്ടതായുള്ള പരാതിയെതുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് 17ന് കുട്ടികളെ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, പോലീസ് തുടങ്ങിയവരില്‍ നിന്നും സി.ഡബ്ല്യൂ.സി. റിപ്പോര്‍ട്ട് തേടിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ അവരുടെ സ്വദേശമായ തേനിയിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞ ദിവസം നടന്ന സി.ഡബ്ല്യൂ.സി. യുടെ ഓണ്‍ലൈന്‍ സിറ്റിംഗിലാണ് തീരുമാനമായത്. ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, അഡ്വ. എസ്. ദീപ, ആര്‍. സുരേഷ് കുമാര്‍, ജി. അജിതകുമാരി എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.                                       

date