Post Category
വിദ്യാര്‍ഥികള്‍ക്കായി ടെലിവിഷന്‍ കൈമാറി
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ ജില്ലയിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു സഹായകമായി ടെലിവിഷനുകള്‍ കൈമാറി. ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ 2000-2001 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപികയും ചേര്‍ന്നാണ് ടി.വികള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. 35 ഇഞ്ചിന്റെ മൂന്ന് എല്‍.ഇ.ഡി ടി.വികളാണു നല്‍കിയത്. അധ്യാപികയായ മോളി ചെറിയാന്‍, പൂര്‍വ വിദ്യാര്‍ഥികളായ എം.എസ് ജിനേഷ്, നീതു മേരി, ആര്‍.എസ് മിഥുന്‍, ഫെബി പാപ്പച്ചന്‍, ഹണി സി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ടി.വി കൈമാറിയത്.
date
- Log in to post comments