ടിവി ചലഞ്ചിന്റെ ഭാഗമായി വൈദ്യുതിയും എത്തി...
ടിവി ചലഞ്ചിന്റെ ഭാഗമായി ടെലിവിഷന്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് സായിപ്പിന്‍ കുഴി കോളനിയിലും, ചിപ്പന്‍ കുഴി കോളനിയിലും വൈദ്യുതി ഇല്ലാത്ത വീടുകളുടെ പ്രശ്നം ഉയര്‍ന്നു വരുന്നത്. ആന തകര്‍ത്തതിനെ തുടര്‍ന്ന് പുതിയ കുടിലുകള്‍ വച്ചവര്‍ക്കും, വൈദ്യുതി വിശ്ചേദിച്ചതിനെ തുടര്‍ന്ന് കാലക്രമത്തില്‍ വയറിംഗ് കൂടി നഷ്ടപ്പെട്ടവര്‍ക്കും ആണ് വൈദ്യുതി ഇല്ലാതിരുന്നത്.
ഈ പ്രശ്നം ശ്രദ്ധയില്‍ വന്ന ഉടനെ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഇടപെടുകയും, ഉദ്യോഗസ്ഥരെ കൂട്ടി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ദിവസം കൊണ്ട് വീടുകള്‍ വൈദ്യുതീകരിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും, സന്നദ്ധ സേവകരും എംഎല്‍എയുടെ നിര്‍ദേശപ്രകാരം വയറിംഗ് നടത്തി നല്‍കുകയായിരുന്നു. സീതത്തോട് പഞ്ചായത്തിനോട് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങി നല്‍കാനും, വൈദ്യുതി കുടിശിക പട്ടികവര്‍ഗ വികസന വകുപ്പ് അടയ്ക്കാനും എംഎല്‍എ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് രണ്ടു ദിവസം കൊണ്ട് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞത്.
കുട്ടികള്‍ക്ക് വെളിച്ചമെത്തിയതോടൊപ്പം, വീട്ടില്‍ പഠന സൗകര്യവുമൊരുങ്ങിയത് ഇരട്ടി മധുരമായി. വൈദ്യുതി ബില്‍ തുടര്‍ന്നും പട്ടികവര്‍ഗ വികസന വകുപ്പ് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
- Log in to post comments