Skip to main content

സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ വിവരം അറിയിക്കണം: ജില്ലാ കളക്ടര്‍

 

പത്തനംതിട്ട  ജില്ലയിലുള്ള അതിഥി തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥിര താമസക്കാരും സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവരുടെ പേര്, വിലാസം, വയസ്, ലിംഗം, മൊബൈല്‍ നമ്പര്‍, സ്വന്തം ജില്ല, സംസ്ഥാനം, നിലവില്‍ ആയിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ എത്രയും വേഗം9015978979,04682222234 എന്നീ ഫോണ്‍ നമ്പരുകളില്‍  അറിയിക്കണം.
വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ അതിഥി തൊഴിലാളികളേയും അവരുടെ നാട്ടിലെത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പോകുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യത കുറവാണ്. അടിയന്തരമായി പോകുവാന്‍ ആഗ്രഹിക്കുന്ന എല്ലാ ആളുകളും അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മലയാളികള്‍, കരാറുകാര്‍, മറ്റ് തൊഴില്‍ ദാതാക്കള്‍ എല്ലാവരും ഈ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. താമസിക്കുന്ന വില്ലേജ് ഓഫീസുകളിലും പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. ജനങ്ങള്‍ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് അതിഥിതൊഴിലാളികളെ വിവരം അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു

 

date