Post Category
164 പേര്‍ കൂടി നിരീക്ഷണത്തില്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ തിങ്കളാഴ്ച 164 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ ആകെ 3675 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 180 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും തിങ്കളാഴ്ച പുതുതായി 17 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. 2247 സാമ്പിളുകളാണ് ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചത്. 1904 ആളുകളുടെ ഫലം ലഭിച്ചു. 1868 എണ്ണം നെഗറ്റീവാണ്. 338 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി 331 പേര്‍ പ്രവേശിച്ചു. 199 പുരുഷന്‍മാരും 85 സ്ത്രീകളും 47 കുട്ടികളുമാണ്. 132 വാഹനങ്ങളും ജില്ലയില്‍ പ്രവേശിച്ചു.
date
- Log in to post comments