Skip to main content

ഔഷധസസ്യങ്ങള്‍ വിതരണം ചെയ്തു

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 'ഗൃഹ ചൈതന്യം' പദ്ധതിയിലുള്‍പ്പെടുത്തി ഔഷധസസ്യത്തൈകള്‍ വിതരണം ചെയ്തു. കുടുംബശ്രീ വഴി അപേക്ഷ നല്‍കിയ 2,000 പേര്‍ക്കാണ് തൈകള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 2,00,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തൈയ്ക്ക് 100 രൂപാ നിരക്കില്‍ 75 ശതമാനം സബ്സിഡിയിലാണ് വിതരണം.  കസ്തൂരിമഞ്ഞള്‍, രാമച്ചം, തിപ്പലി, മുള്ളന്‍ ചക്കയുടെ തൈ തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്.
(എം.പി.എം 2129/2020)
 

date