Post Category
ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
മഴക്കാല ശുചികരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കല്‍പറ്റ മുനിസിപ്പാലിറ്റിയിലെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹരിത കര്‍മ്മ സേന അംഗങ്ങളുടെ വരുമാന വര്‍ദ്ധനവിന് ഉതകുന്ന വിത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും പഞ്ചായത്ത് തലത്തില്‍ അതിനുള്ള പദ്ധതി തയ്യാറാക്കുവാനും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍, എ. ഡി. പി ബെന്നി ജോസഫ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി. കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments