Skip to main content

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരശേഖരണം ഓണ്‍ലൈനായി നടത്തുന്നു

ദുരന്ത നിവാരണം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് സ്‌കൂള്‍ കോളജുകളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെയും വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ശേഖരിക്കുന്നു.  ഉദ്യോഗസ്ഥര്‍ നിലവില്‍ താമസിച്ചു വരുന്ന വില്ലേജിലെ വില്ലേജ് ഓഫീസറില്‍ നിന്നും വിവരശേഖരണത്തിനായുള്ള ലിങ്ക് ലഭിക്കുന്നതാണ്.  പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊലീസ് ആരോഗ്യ വകുപ്പ് ജീവനക്കാരും വിവരങ്ങള്‍ നല്‍കേണ്ടതില്ല.  ജൂണ്‍ 12നകം വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date