Skip to main content

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങ്

കോവിഡ് 19ന്റെ  പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി സിറ്റിങുകള്‍ പുനരാരംഭിക്കുന്നതായി  സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലും, ബുധന്‍ മഞ്ചേരിയിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഓഫീസിലും വെള്ളിയാഴ്ച തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലും നടക്കും. സിറ്റിങില്‍ പരാതികള്‍ സ്വീകരിക്കുകയും സി.ഡബ്ല്യൂ.സി സ്ഥാപനങ്ങളുടെ ഫയലുകള്‍ പരിഗണിക്കുകയും ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക്   9846358911 എന്ന നമ്പറില്‍ വിളിക്കാം.  
(എം.പി.എം 2133/2020)
 

date