Skip to main content

കേരള കോളിങ്, ജനപഥം വരിസംഖ്യ അടയ്ക്കാന്‍ ഇ-പെയ്‌മെന്റ് സംവിധാനം 

സംസ്ഥാന സര്‍ക്കാരിന്റെ മുഖമാസികകളായ കേരള കോളിങ്, ജനപഥം എന്നിവയുടെ വാര്‍ഷിക വരിസംഖ്യ സര്‍ക്കാരിന്റെ ഇ- പെയ്മെന്റ് സംവിധാനം വഴിയും അടയ്ക്കാം. ംംം.ലൃേലമൗെൃ്യ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴിയാണ് പണമടയ്ക്കാന്‍ സംവിധാനമുള്ളത്.
ഇതുകൂടാതെ ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഒന്നാം നില, അനക്‌സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 1. എന്ന വിലാസത്തില്‍ തുക   മണി ഓര്‍ഡറായും ഡിമാന്‍ഡ് ഡ്രാഫ്റ്റായും അടയ്ക്കാം. ഒരുവര്‍ഷത്തേക്ക് ഓരോ മാസികയ്ക്കും 120 രൂപ വീതം ആകെ 240 രൂപയാണ് വരിസംഖ്യ. വിശദവിവരങ്ങള്‍ക്ക് 0471-2517036 എന്ന നമ്പറിലോ ശീരശൃരൗഹമശേീി@ഴാമശഹ.രീാ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
(എം.പി.എം 2134/2020)

date