Skip to main content

കെടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ് , മക്കരപ്പറമ്പ, ജി.വി.എച്ച്.എസ്.എസ്, മലപ്പുറം ജി.ജി.എച്ച്.എസ്.എസ്, കോട്ടക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, മഞ്ചേരി  ജി.ബി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ 2019 നവംബര്‍ മാസത്തില്‍ പരീക്ഷ എഴുതി പാസ്സായി  സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ കെ--ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്നിന് ജൂണ്‍ 11 നും കാറ്റഗറി രണ്ടിന് ( രജിസ്റ്റര്‍ നമ്പര്‍ 209492 210565) ജൂണ്‍ 12 നും (റജിസ്റ്റര്‍ നമ്പര്‍ 210566  --211726) ജൂണ്‍ 15നും കാറ്റഗറി മൂന്നിന് ജൂണ്‍ 16നും കാറ്റഗറി നാലിന് ജൂണ്‍ 17 നുമാണ് വിതരണം ചെയ്യുക. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റിന്റെ  പകര്‍പ്പുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2135/2020)
 

date