ഇ ക്ലാസ് ചലഞ്ച്: 19 ടെലിവിഷനുകൾ കൂടി വിതരണം ചെയ്തു
ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായി ജില്ലയിലെ നിർധനരായ വിദ്യാർഥികൾക്കും പഠനകേന്ദ്രങ്ങൾക്കുമുള്ള ടെലിവിഷൻ വിതരണം പുരോഗമിക്കുന്നു. ഞായറാഴ്ച 19 ടെലിവിഷനുകൾ കൂടി വിതരണം ചെയ്തു.
കണ്ണൂർ സിറ്റി അറയ്ക്കൽ മ്യൂസിയത്തിന് സമീപം താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഷാനിബ, സഹോദരൻ മൂന്നാം ക്ലാസ് വിദ്യാർഥി മജീദ് മാലിഖ് എന്നിവർക്കും കൊയ്യം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെയും തവറൂൽ എഎൽപി സ്കൂളിലെയും നിർധനരായ ഓരോ വിദ്യാർഥികൾക്കുമാണ് ടെലിവിഷൻ നൽകിയത്. കൂടാതെ കുറ്റ്യാട്ടൂർ ലക്ഷം വീട് കോളനി, മയ്യിൽ പെരുവങ്ങൂർ ലക്ഷം വീട് കോളനി, കുറുമാത്തൂർ വണ്ണാരപ്പാറ അടുക്കം കോളനി, പരിയാരം നെല്ലിപ്പറമ്പ് കോളനി, പുഴാതി അംബേദ്കർ സാംസ്കാരിക നിലയം, വളപട്ടണം പഞ്ചായത്ത് കീരിയാട് സാക്ഷരത കേന്ദ്രം, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അയ്യങ്കാളി കോളനി അങ്കണവാടി, നാറാത്ത് ഗ്രാമപഞ്ചായത്ത് കുഞ്ഞപ്പൻ സ്മാരക വായനശാല, പേരാവൂർ പഞ്ചായത്ത് കളകുടുമ്പ് കോളനി, കണിച്ചാർ പഞ്ചായത്ത് അണുങ്ങോട് കോളനി, കൊട്ടിയൂർ പഞ്ചായത്ത് ഇരട്ടത്തോട് കോളനി, കേളകം പഞ്ചായത്ത് കരിയങ്കാപ്പ് കോളനി, മുഴക്കുന്ന് പഞ്ചായത്ത് പാല കോളനി, അയ്യങ്കുന്ന് പഞ്ചായത്ത് കൊട്ടുകപ്പാറ കോളനി എന്നീ കേന്ദ്രങ്ങളിലേക്കുമാണ് ടിവികൾ വിതരണം ചെയ്തത്
- Log in to post comments