Skip to main content

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: പുരോഗതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും

   എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ പ്രവർത്തന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. പദ്ധതിയുടെ പുരോഗതിയിൽ സംസഥാന സർക്കാർ സംതൃപ്തി അറിയിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുരോഗതി റിപ്പോർട്ട് തയ്യാറാക്കുന്നത്.
   ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ  തേവര - പേരണ്ടൂർ കനാൽമുഖത്തെ തടസങ്ങൾ ഒഴിവാക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി നഗരസഭാ സെക്രട്ടറി അറിയിച്ചു. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയര്‍മാന്‍ ആര്‍. ബാജി ചന്ദ്രന്‍, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date