കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 6/6/20 ബുള്ളറ്റിൻ - 6.30 PM
• ജില്ലയിൽ ഇന്ന് 3 പേർക്ക് രോഗം സ്ഥിരീകരിച്ചു .
• മെയ് 31 ന് നൈജീരിയയിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന 47 വയസുള്ള മഹാരാഷ്ട സ്വദേശി, മെയ് 26 ലെ ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള കൂനമ്മാവ് സ്വദേശി, ജൂൺ 2 ന് വിമാനമാർഗം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ 28 വയസുള്ള ഉദയംപേരൂർ സ്വദേശി എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
• കൂടാതെ ജൂൺ 3 ന് വിമാനമാർഗം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ 34 വയസുള്ള കോട്ടയം സ്വദേശിയും രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
• മെയ് 10 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ 5 വയസ്സുകാരനും, മെയ് 19 ലെ റിയാദ് - കരിപ്പൂർ വിമാനത്തിലെത്തി മെയ് 24 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള എറണാകുളം സ്വദേശിയും, മെയ് 26 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തി മെയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കൊല്ലം സ്വദേശിനിയും, മെയ് 15 ന് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തി ജൂൺ 1 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള പാലാരിവട്ടം സ്വദേശിയും, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ 37 വയസുള്ള കൊല്ലം സ്വദേശിയും ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയി.
• ഇന്ന് 704 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 728 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9923 ആണ്. ഇതിൽ 8670 പേർ വീടുകളിലും, 501 പേർ കോവിഡ് കെയർ സെന്ററുകളിലും, 752 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 17 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 11
മൂവാറ്റുപുഴ ജനറൽ ആശുപത്രി-2
സ്വകാര്യ ആശുപത്രികൾ - 4
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 13
മൂവാറ്റുപുഴ ജനറൽ ആശുപത്രി--1
സ്വകാര്യ ആശുപത്രി – 4
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 104 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 52
മൂവാറ്റുപുഴ ജനറൽ ആശുപത്രി-8
കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
സ്വകാര്യ ആശുപത്രികൾ - 38
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 44
സ്വകാര്യ ആശുപതി -1
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
• ഇന്ന് ജില്ലയിൽ നിന്നും 118 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 101 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 3 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 282 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയും ചിറ്റാറ്റുകര, കൂനമ്മാവ് എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയിൽ കൈ കഴുകുന്ന രീതി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.
• ഇന്ന് 252 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 61 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി.
• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 534 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 40 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5479 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 82 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 103 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 47 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 173 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 13 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 116 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077
- Log in to post comments