മുഖാവരണം അണുവിമുക്തമാക്കുവാന്‍ കളക്ടറേറ്റിൽ ഇനി ആട്ടോമാറ്റിക് സംവിധാനം
എറണാകുളം : ഉപയോഗ ശൂന്യമായ മുഖാവരണങ്ങൾ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനത്തിന്റെ ഉത്‌ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന ഓഫീസിലെ ഈ സംവിധാനം കോവിഡ് പ്രതിരോധത്തിന് മുതൽകൂട്ടാവുമെന്ന് കളക്ടർ പറഞ്ഞു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്സ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ് ബിൻ -19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി-യുടെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയത്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീചിത്ര ലാബില്‍ നടത്തിയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഈ സംവിധാനം കളക്ടറേറ്റിൽ സ്ഥാപിച്ചത്.
മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത്. മുഖാവരണം യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിൻ -19 ൽ ഉണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന്റെയും, കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരമുള്ളതാണ് വി.എസ്സ്.ടി മൊബൈല്‍ സൊലൂഷന്‍സ് എന്ന സ്ഥാപനം. നിക്ഷേപിക്കുന്ന മാസ്‌കുകകളുടെ എണ്ണം പരമാവധി എത്തുമ്പോൾ വിവരം കൈമാറാൻ ഉള്ള സംവിധാനവും ബിൻ -19ൽ ഉണ്ട്
- Log in to post comments