പുനര്‍ഗേഹം പദ്ധതി
പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ 6 പ്രൊജ്ക്ട് മോട്ടിവേറ്റര്‍മാരെ മത്സ്യഗ്രാമ അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി മത്സ്യത്തൊഴിലാളികളുടെ മക്കളും എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 12/06/2020 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും.
പ്രായം
22 നും 45 നും മദ്ധ്യേ
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും
അധിക യോഗ്യത
എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേര്‍ഡ് പ്രൊസസ്സിംഗ് (ഇംഗ്ലീഷ് & മലയാളം)/ പി.ജി.ഡി.സി.എ
- Log in to post comments