Post Category
ഹാച്ചറി മാനേജ്‌മെന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലും നടത്തുന്ന അഞ്ചു മാസത്തെ ചിക്ക് സെക്‌സിംഗ് ആന്റ് ഹാച്ചറി മാനേജ്‌മെന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2018 ജനുവരി ഒന്നിന് 25 വയസ് കവിയാത്തവരും, എസ്.എസ്.എല്‍.സി പാസായവരും, കൈവിരലുകള്‍ക്ക് അംഗവൈകല്യം ഇല്ലാത്തവരും, കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ച ശക്തി ഉള്ളവരും ആയിരിക്കണം. മാര്‍ച്ച് 20 നകം അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലും ലഭിക്കും. ഫോണ്‍ : 0471 2732918.
പി.എന്‍.എക്‌സ്.747/18
date
- Log in to post comments