അരുവി പുനര്‍ജനി' മഴക്കാല പൂര്‍വ്വ പുഴ വൃത്തിയാക്കല്‍
മേപ്പാടി പഞ്ചായത്തിലെ കോട്ടവയല്‍ മാനിവയല്‍ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്പോത്തറ മുതല്‍ കോട്ടവയല്‍ വരെയുള്ള ഭാഗത്തു കൂടി ഒഴുക്കുന്ന പുഴയിലെ തടസ്സങ്ങള്‍ നീക്കി പുഴ വൃത്തിയാക്കി. പുഴയിലെ കാട് വെട്ടല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്തു തീര്‍ത്തു. പുഴയില്‍ അടിഞ്ഞു കൂടിയ മണ്ണ്, എക്കല്‍, ചെറുമരങ്ങള്‍, എന്നിവ യന്ത്ര സഹായത്തോടെ എടുത്തുമാറ്റി പുഴയുടെ സ്വാഭാവിക ഒഴുക്ക് പുന സൃഷ്ട്ടിച്ചു. 4 കിലോമീറ്റര്‍ നീളത്തിലാണ് ഈ പുഴ ഒഴുകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ പി.സഹിഷ്ണ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്, വായനശാലകള്‍ എന്നിവരുടെ പ്രതിനിധികളായ റഷീദ് സുനില്‍, പി.ജി.സുനില്‍ എഡിഎസ് ചെയര്‍ പേഴ്‌സണ്‍ വിനീത എന്നിവര്‍ സംസാരിച്ചു. ജിതിന്‍ കണ്ടോത്ത് സ്വാഗതവും കെ. ശിവദാസന്‍ നന്ദിയും പറഞ്ഞു.
- Log in to post comments