Post Category
വാഹനവും ഹൈമാസ്റ്റ് ലൈറ്റും അനുവദിച്ചു
വണ്ടൂരിലെ പാലിയേറ്റീവ് ക്ലീനിക്കുകള്‍ക്ക് എ.പി അനില്‍ കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് മൂന്ന് വാഹനങ്ങള്‍ നല്കി. വണ്ടൂര്‍, പോരൂര്‍, മമ്പാട് പാലിയേറ്റീവ് അസോസിയേഷനുകള്‍ക്കാണ് 21 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് വാഹനങ്ങള്‍ അനുവദിച്ചത്.
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ 37 കേന്ദ്രങ്ങളില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 99 ലക്ഷം രൂപ ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു.
(എം.പി.എം 2144/2020)
date
- Log in to post comments