Post Category
അതിഥി അധ്യാപക അഭിമുഖം
നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്സ്, മലയാളം, ജിയോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം വിഷയങ്ങളിലേക്കുള്ള അധ്യാപകരുടെ അഭിമുഖം ജൂണ്‍ 23 മുതല്‍ കോളജില്‍ നടക്കും. കൊമേഴ്സ് ജൂണ്‍ 23 രാവിലെ 11 നും മലയാളം ജൂണ്‍ 24 രാവിലെ 11 നും സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം വിഷയങ്ങള്‍ക്ക് ജൂണ്‍ 25 രാവിലെ 11 നും ജിയോഗ്രഫി ജൂണ്‍ 26 ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഉദ്യോഗാര്‍ഥികള്‍, കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം. ഫോണ്‍: 04931 260332, 9447761696.
(എം.പി.എം 2146/2020)
date
- Log in to post comments