കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ 2020 ഫെബ്രുവരി മാസത്തില്‍ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 22 മുതല്‍ നടക്കും. ജൂണ്‍ 22ന് കാറ്റഗറി ഒന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ (രജിസ്റ്റര്‍ നമ്പര്‍ 505945 506561), ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ (506563 - 507444), ജൂണ്‍ 23ന് കാറ്റഗറി രണ്ട് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ ( 605295 - 605599), ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ (605601 - 605790), ജൂണ്‍ 24 കാറ്റഗറി രണ്ട് രാവിലെ 10 മുതല്‍ ഒന്ന് വരെ (605792 - 606051)ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെ (606052 - 606358), ജൂണ്‍ 25ന് കാറ്റഗറി മൂന്ന് രാവിലെ 10 മുതല്‍ ഒന്ന് വരെ (708030 - 708322) ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെ (708324 - 708567), ജൂണ്‍ 26ന് കാറ്റഗറി മൂന്ന് രാവിലെ 10 മുതല്‍ ഒന്ന് വരെ (708568 - 708791), രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ (708793 - 709074), ജൂണ്‍ 27ന് കാറ്റഗറി മൂന്ന് രാവിലെ 10 മുതല്‍ ഒന്ന് വരെ (709076 - 709396) രണ്ട് മുതല്‍ അഞ്ച് വരെ (709397 - 709750), ജൂണ്‍ 29ന് കാറ്റഗറി നാല് രാവിലെ 10 മുതല്‍ ഒന്ന് വരെ (803062 - 803530), രണ്ട് മുതല്‍ അഞ്ച് വരെ (803558 - 803856)എന്നിങ്ങനെയാണ് മലപ്പുറം വിദ്യാഭ്യാസ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുക. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ്, ഹാള്‍ടിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് മലപ്പുറം ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2149/2020)
- Log in to post comments