Skip to main content

മൂന്ന് ദിവസത്തിനിടെ ജില്ലയില്‍ എത്തിയത് 19 പ്രവാസികള്‍

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അഞ്ച് രാജ്യങ്ങളില്‍ നിന്നായി 19 പ്രവാസികള്‍ ജില്ലയിലെത്തി. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ ഒമ്പത് പേരെ വീടുകളിലും 10 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രവേശിപ്പിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ആറ് പേരില്‍ 10 വയസില്‍ താഴെയുള്ള രണ്ട് പെണ്‍കുട്ടികളടക്കം നാല് വനിതകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഇതില്‍ മൂന്ന് പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. രണ്ട് പേരെ തൊടുപുഴയിലും ഒരാളെ മുട്ടം റൈഫിള്‍ ക്ലബ്ബിലും പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളിലാക്കി. ദുബായില്‍ നിന്ന് നാല് വനിതകളും മൂന്ന് പുരുഷന്‍മാരുമടക്കം ഏഴ് പേരാണെത്തിയത്. ഇതില്‍ മൂന്ന് പേര് വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രണ്ട് പേരെ തൊടുപുഴയിലും ഒരാളെ വീതം മുട്ടത്തും പെരുമ്പള്ളിച്ചിറയിലുമുള്ള കോവിഡ് കെയര്‍ സെന്ററുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ദോഹയില്‍ നിന്ന് ഒരു വനിതയാണെത്തിയത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സൗദി അറേബ്യയില്‍ നിന്നും നാല് പുരുഷ•ാരാണെത്തിയത്. ഇതില്‍ മൂന്ന് പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഒരാളെ പെരുമ്പള്ളിച്ചിറ കോവിഡ് കെയര്‍ സെന്ററിലാക്കി. അബുദാബിയില്‍ നിന്നെത്തിയ ഒരു പുരുഷനെ തൊടുപുഴയിലെ ക്വാറന്റൈന്‍ സെന്ററിലാണ് താമസിപ്പിച്ചിരിക്കുന്നത്.
 

date