മണല്‍തിട്ട നീക്കം ചെയ്തു തുടങ്ങി
പുതുപൊന്നാനി- കാഞ്ഞിരമുക്ക് പുഴയുടെ മുനമ്പം ഭാഗത്തുള്ള മണല്‍തിട്ട നീക്കം ചെയ്തു തുടങ്ങി. പൊന്നാനി മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതി നേരിടാന്‍ ദുരന്ത നിവാരണ പ്രവൃത്തികളുടെ ഭാഗമായാണ് ഇറിഗേഷന്‍ വകുപ്പ് മണല്‍തിട്ട നീക്കുന്നത്. കടലും പുഴയും ചേരുന്ന ഭാഗം അടഞ്ഞു കിടക്കുന്നതു കാരണം മാട്ടുമ്മല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും നിലവിലുണ്‍്. മെയ് 28ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് മണ്ഡലത്തിലെ വിവിധ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവൃത്തികള്‍ ആരംഭിച്ചത്. ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലും ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗ തീരുമാന പ്രകാരം ഭാരതപ്പുഴയിലെ കുത്തൊഴുക്ക് കുറയ്ക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്‍്.
(എം.പി.എം 2154/2020)
- Log in to post comments