Skip to main content

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ  ജില്ലാ തല ഉദ്ഘാടനം

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രം,  തൊടുപുഴ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷന്റെ സഹകരണത്തോടെ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  ജില്ലയിലെ യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ യൂത്ത് വോളന്റിയര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടും പരിസരവും കാടു വെട്ടി  വൃത്തിയാക്കലും  വൃക്ഷത്തൈ നടീലും  സംഘടിപ്പിക്കും.  ജില്ലയില്‍ ഉടനീളം യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെയും യൂത്ത് വോളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചിട്ടുണ്ട്.  പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഇന്ന് (5) രാവിലെ 8.30 ന് സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈ നട്ട്  നിര്‍വഹിക്കും.

date