മാടപ്പള്ളി സംസ്ഥാനത്തെ ആദ്യ സന്പൂര്‍ണ ഹരിത സമൃദ്ധി ബ്ലോക്ക്; പ്രഖ്യാപനം നടത്തി
മാടപ്പള്ളി സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്തായി. ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാഖി കലേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി എന്‍. സീമ വീഡിയോ സന്ദേശം നല്‍കി. കര്‍ഷകനും ചലച്ചിത്ര താരവുമായ കൃഷ്ണപ്രസാദ് മുഖ്യാതിഥിയായി.
വൃത്തിയാക്കാം വിത്തിറക്കാം എന്ന കാമ്പയിനിന്‍റെ ഭാഗമായി 48433 വീടുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
കാമ്പയിനിലെ മികച്ച പങ്കാളിത്തത്തിനുള്ള ഉപഹാരം ജില്ലാ കൃഷി ഓഫീസര്‍ സലോമി തോമസ് തൃക്കൊടിത്താനം പ്രസിഡന്‍റ് എന്‍ രാജുവിന് സമ്മാനിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിച്ചതിന് വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു തോമസ് പ്ലാമൂട്ടിലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആദരിച്ചു.
ഹരിത കര്‍മസേനയുടെ ഹരിത സേവ കേന്ദ്രം പ്രഖ്യാപനം എസ്.ഇ.യു .എഫ് അസിസ്റ്റൻ്റ് ഡയറക്ടര്‍ ലിസി പോള്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, മാടപ്പള്ളി ബി.ഡി.ഒ എം.ഇ. ഷാജി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ മീനു ചാക്കോ, ശുചിത്വ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ഷാജി ജേക്കബ് എന്നിവര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള അംഗീകാരപത്രം വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ അലക്സാണ്ടര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പ്രകാശ് ചന്ദ്രന്‍ (വാകത്താനം) ട്രീസ ജോസഫ് (പായിപ്പാട്) ലൈസാമ്മ ദേവസ്യ (മാടപ്പള്ളി) കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍, ജി.ഇ.ഒ വിപിന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments